ഇന്ത്യയുടെ പ്രത്യാക്രമണം സന്തോഷം നല്‍കുന്നതെന്ന് ധീരജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന

പാക്കിസ്ഥാന് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണം സന്തോഷം നല്‍കുന്നതാണെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. വ്യോമസേനാ ഉദ്യോഗസ്ഥന്‍ അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനകളിലാണെന്നും ഷീന പറഞ്ഞു.
വസന്തകുമാറിന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. സമൂഹം ഒറ്റക്കെട്ടായി കൂടെനിന്നതില്‍ സന്തോഷമുണ്ട്. സൈന്യത്തിന്റെ കാര്യത്തില്‍ ഒരല്പംകൂടി ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ 40ഓളം ജവാന്മാരെ രാജ്യത്തിന് നഷ്ടമാകില്ലായിരുന്നു. മക്കളുടെ വിദ്യാഭ്യാസം മാത്രമാണ് ഇനി മുന്നിലുള്ള ലക്ഷ്യമെന്നും ഷീന പറഞ്ഞു.ഇന്നലെയാണ് വസന്തകുമാറിന്റെ സാധനങ്ങളടങ്ങിയ അവസാന ബാഗും സിആര്‍പിഎഫ് കേന്ദ്രത്തില്‍ നിന്നും നാട്ടിലെത്തിയത്.
Read Also: രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു എന്റെ ഭര്‍ത്താവ്; വസന്തകുമാറിന്റെ ഭാര്യ
ജമ്മുകാശീമിരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തിലാണ് വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചത്. 17 വര്‍ഷമായി സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തെ തുടര്‍ന്നാണ് ബറ്റാലിയന്‍ മാറി ശ്രീനഗറിലേക്കെത്തിയത്. പഞ്ചാബില്‍ സേവനമനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ ഭീകരാക്രമണത്തിന് ഒരാഴ്ച മുമ്പാണ് കാശ്മീരിലെത്തിയത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ഫെബ്രുവരി 14 ന് ഭീകരാക്രമണമുണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍വെച്ചായിരുന്നു സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here