Advertisement

സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന നവാംഗന 2019 ഗവർണർ ഉദ്ഘാടനം ചെയ്തു

March 1, 2019
1 minute Read

ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ സ്വാതന്ത്ര്യം തൊഴിലിടങ്ങളിലടക്കം പലർക്കും ഇന്നും അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് ഗവർണർ, പി.സദാശിവം.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.

മനസ്സിൽ ആശയങ്ങളുണ്ടെങ്കിൽ പെൺകുട്ടികളും സ്ത്രീകളും മറച്ചു വെക്കാതെ അത് തുറന്ന് പറയണമെന്ന് വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും കൂട്ടായ്മയായ നവാംഗന 2019 ഉദ്ഘാടനം ചെയ്യവെ ഗവർണർ ഓർമിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളാണ് വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും കൂട്ടായ്മയായ നവാംഗന 2019 ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗവർണ്ണർ പി സദാശിവം വാരാചരണത്തിന് തുടക്കം കുറിച്ചു.

Read Also : കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകി വരുന്ന നാരി ശക്തി പുരസ്‌കാരം മഞ്ജു മണികുട്ടൻ

സ്ത്രീകൾക്കെതിരെയുള്ള രണ്ടാം തരം മനോഭാവം കേരളത്തിൽ നിലനിൽക്കുന്നതായി ചടങ്ങിന് അധ്യക്ഷത വഹിച്ച വകുപ്പ് മന്ത്രി കെ.കെ.ശൈലജ.

നവാംഗന 2019ൽ പങ്കെടുത്ത ഭിന്നശേഷിയുള്ള യുവ സംരംഭകയായ തീർത്ഥ നിർമ്മലിനെ ഗവർണ്ണർ പ്രശംസിച്ചു.  മാർച്ച് 8 ന് വനിതാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top