താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ കുടിയേറ്റക്കാരെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിച്ചു

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ കുടിയേറ്റക്കാരെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിച്ചു. കൈവശ രേഖയില്ലാത്ത 106 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോവാന്‍ നിർദ്ദേശം നൽകിയത്.അതിനിടെ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി.
വര്‍ഷങ്ങളോളം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയ അമ്പായത്തോട് മിച്ച ഭൂമിയിലെ 106 കുടുംബങ്ങളെയാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. 510 കുടുംബങ്ങളില്‍ 404 പേര്‍ക്ക് കഴിഞ്ഞ വി എസ് സര്‍ക്കാറിന്റെ കാലത്ത് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ബാക്കിയുള്ള 106 കുടുംബങ്ങളെ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ നേരത്തെ മൂന്ന് തവണ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പോലീസ് സന്നാഹത്തോടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം മനസ്സിലാക്കിയ കോളനി നിവാസികള്‍ സി പി ഐ എം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
Read Also : കുടിയേറ്റക്കാരെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
ഉച്ചക്ക് ഒന്നരയോടെ സബ് കലക്ടര്‍ , തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തിയെങ്കിലും കോളനി കവാടത്തില്‍ തടഞ്ഞു. കോടതി ഉത്തരവ് നടപ്പിലാക്കാതെ വേറെ വഴിയില്ലെന്ന് സബ് കലക്ടര്‍ പ്രതിഷേധക്കാരെ അറിയിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കി വൈകിട്ടോടെയാണ് റവന്യൂ സംഘം മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here