Advertisement

ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍; ഉടന്‍ ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് സംവിധായകന്‍ തിഗ്മാന്‍ഷൂ ധൂലിയ

March 1, 2019
2 minutes Read

അപൂര്‍വ രേഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ്ണ ആരോഗ്യവാനെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ തിഗ്മാന്‍ഷു ധൂലിയ. ഇര്‍ഫാന്‍ ഖാന്‍ തിരിച്ചെത്തിയ ശേഷം താന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം തികച്ചും രോഗവിമുക്തനാണെന്നും ധൂലിയ പറഞ്ഞു. ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞുവെന്നും തിഗ്മാന്‍ഷു വ്യക്തമാക്കി.

Read more: ലണ്ടനിലെ ചികിത്സ കഴിഞ്ഞു; ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി

അര്‍ബുദ ചികിത്സ കഴിഞ്ഞ് ഫെബ്രുവരിയിലാണ് ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഇര്‍ഫാന്‍ ഖാന്‍ തിരിച്ചെത്തിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ രോഗം ബാധിച്ചതായി ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ലണ്ടനില്‍ ചികിത്സയ്ക്കായി പോയതും ചികിത്സയുടെ വിശദാംശങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.


2017 ലാണ് ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തിയ ഹിന്ദി മീഡിയം തിയേറ്ററുകളില്‍ എത്തിയത്. മകള്‍ക്ക് ഒരു ഉന്നത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം. മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടം ഭാഗം എടുക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഇതിനിടെയായിരുന്നു ഇര്‍ഫാന്‍ ഖാന് ക്യാന്‍സര്‍ പിടിപ്പെട്ടത്. പിന്നാലെ സിനിമ ഉപേക്ഷിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top