ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡൽഹിയിലെ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു.ഡൽഹിയിൽ കോൺഗ്രസ്സും ആം അദ്മി പാർട്ടിയും സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.
ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ വെസ്റ്റ് ദില്ലിയില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. ഈ മണ്ഡലത്തിലേക്കുള്ള ആം ആദ്മി സ്ഥാനര്‍ത്ഥിയേയും വൈകാതെ പ്രഖ്യാപിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടി അറിയിക്കുന്നത്. 2014-ലോക്ശഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. അന്ന് ബിജെപിക്ക് 46 ശതമാനം വോട്ടുകളും ആം ആ്ദമി പാര്‍ട്ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ 2015-ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ല 70 നിയമസഭാ സീറ്റില്‍ 67-ഉം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.
Read More: കോണ്‍ഗ്രസ് സഖ്യമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്‌രിവാള്‍
ആം ആദ്മി പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ – ഈസ്റ്റ് ഡല്‍ഹി – അത്ഷി, സൗത്ത് ഡല്‍ഹി -രാഘവ് ചന്ദ, പങ്കജ് ഗുപ്ത- ചാന്ദ്നി ചൗക്ക്, ദിലീപ് പാണ്ഡേ- നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഗുഗന്‍ സിങ്-നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, ന്യൂദില്ലി-ബ്രജേഷ് ഗോയല്‍.
Read More: പ്രതിപക്ഷ ഐക്യവേദിയായി ഡല്‍ഹിയില്‍ ആം ആദ്മി റാലി
Announcement : Declaration of candidates for the upcoming Loksabha Polls
1. New Delhi – @brijeshgoyalaap
2. East Delhi – @AtishiAAP
3. North East Delhi – @dilipkpandey
4. South Delhi – @raghav_chadha
5. Chandani Chowk – @pankajgupta
6. North West Delhi – @AAPGuganSingh pic.twitter.com/EuNyseK1Fi
— AAP (@AamAadmiParty) 2 March 2019
ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യം രൂപീകരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എഎപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. സഖ്യ രൂപികരണത്തിനു കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും, എ എ പിയും അനുകുല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ചർച്ചകള്‍ പരാജയപെടുകയായിരുന്നു. ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കുന്നത് ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനിടയാക്കുമെന്നായിരുന്നു രാഷ്ട്രീയ വിലയിരുത്തല്‍. ഇതെല്ലാം മറികടന്നാണ് എ എ പി ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞാറന്‍ ഡെല്‍ഹി ഒഴിച്ച് നിർത്തിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. അതാത് ലോക്സഭ മണ്ഡലത്തിന്‍റെ പാർട്ടി ചാർജ് ഉണ്ടായിരുന്ന നേതാക്കളെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത് ബി ജെ പി യായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here