കൊല്ലത്ത് വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ചവറ സിഐ ചന്ദ്രദാസിന് അന്വേഷണ ചുമതല
കൊല്ലത്ത് ഐടിഐ വിദ്യാര്‍ഥി രഞ്ജിത്തിനെ മര്‍ദിച്ച് കൊന്ന കേസില്‍ അന്വേഷണ ചുമതല ചവറ സി ഐ ചന്ദ്രദാസിന്. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രഞ്ജിത്തിന്റെ മരണകാരണം തലച്ചോറിനുളളിലെ രക്തസ്രാവം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം .പ്രതിപ്പട്ടികയിലുള്ള എല്ലാവര്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
രഞ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. രഞ്ജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചത് വിനീതായിരുന്നു. ഈ മാസം പതിനാലിനാണ് സംഭവം. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രഞ്ജിത് മരിച്ചത്. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.
അറസ്റ്റിലായതിന് പിന്നാലെ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ ഡിജിപിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here