Advertisement

യുട്യൂബില്‍ രണ്ടരലക്ഷം കടന്ന് കുന്നി

March 2, 2019
Google News 3 minutes Read
kunni

കടുംകാപ്പി എന്ന സൂപ്പര്‍ ഹിറ്റ് ആല്‍പം കാണാത്തവരില്ല. കടുംകാപ്പി സംഘത്തിന്റെ രണ്ടാമത്തെ ഉദ്യമമാണ് കുന്നി. കേള്‍ക്കുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും സ്നേഹത്തിന്റെ വന്‍കടലാണ് കുന്നി. യുട്യൂബില്‍ രണ്ടലക്ഷത്തിലധികം പേര്‍ ഇതിനോടകം കുന്നി കണ്ട് കഴിഞ്ഞു. 15മിനിറ്റില്‍ കുന്നി എന്ന ഷോര്‍ട്ട് ഫിലിം പങ്കുവയ്ക്കുന്ന വൈകാരിക നിമിഷങ്ങള്‍ ഒരു സിനിമയുടേതിന് സമമാണ്. ഒരു നാടോടി സ്ത്രീയുടെ കുഞ്ഞിനോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നുന്ന വാത്സല്യമാണ് കഥയുടെ ഇതിവൃത്തം. കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌ ടി.ടി. നിഖിൽ ആണ്‌.

ഇന്‍സൈന്‍ ആര്‍ട്ടിന്റെ മൂന്നാമത്തെ വീഡിയോ ആണിത്. കടുംകാപ്പിയ്ക്ക് വരികള്‍ എഴുതുകയും ക്യാമറ ചെയ്യുകയും ചെയ്ത ആളാണ് നികില്‍ ടിടി. കുന്നിയുടെ കഥയും, വരികളും എഴുതിയതും സംവിധാനം ചെയ്തതും നികില്‍ ടിടി തന്നെയാണ്. നിഖില്‍ ചന്ദ്രനാണ് കടുംകാപ്പി സംവിധാനം ചെയ്തത്. ‘രണ്ട് നിഖിലും’ സിനിമയെ സ്വപ്നം കണ്ട് ഒരുമിച്ച് പഠിച്ചവരാണ്. നീല പൂ എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷമാണ് ഈ സംഘം കുന്നിയിലേക്ക് എത്തിയത്. കടുംകാപ്പിയിലെ താരങ്ങള്‍ തന്നെയാണ് കുന്നിയിലേയും കഥാപാത്രങ്ങള്‍. കുന്നിയിലേക്ക് എത്തിയപ്പോള്‍ കുറച്ച് കൂടി പ്രൊഫഷണലായി ഇവര്‍. ആദ്യം കഥയും തിരക്കഥയും തയ്യാറാക്കിയതിന് ശേഷമാണ് വരികള്‍ ഈ മ്യൂസിക്കല്‍ ആല്‍ബത്തിലേക്ക് തയ്യാറാക്കിയത്. കടുംകാപ്പി യുട്യൂബില്‍ ഒരു കോടിയിലധികം പേരാണ് കണ്ടത്.

നിർമാണം -റഹീം ഖാൻ, അരുൺ ലാൽ. സംഗീതം, ആലാപനം – നിഖിൽ ചന്ദ്രൻ. ഗാനരചന -നിഖിൽസ്. എഡിറ്റർ -സുഹൈൽ ബക്കർ, ഛായാഗ്രഹണം -ലിബാസ് മുഹമ്മദ്‌, ബിജിഎം – ആശജീവൻ, കീബോർഡ്, ടീസർ ബിജിഎം -അനാമയ് പ്രകാശ്‌, ഗിറ്റാർ -അബ്രഹാം ജെ തയ്യിൽ, സൗണ്ട് ഡിസൈൻ -ആഷ്‌ലിൻ, സസാസ് സ്റ്റുഡിയോ, മ്യൂസിക് ഡിസ്ട്രിബ്യുട്ടർ -മില്ലേനിയം ഓഡിയോസ് ടൈറ്റിൽ – അന്ന ജോവിറ്റ, ഡിസൈൻ -അജു രമേശ്, ആർട്ട്‌ ഡയറക്റ്റർ – എൽദോസ് നെച്ചൂർ, പ്രൊഡക്ഷൻ കൺട്രോളർ -വിഷ്ണു വിജയൻ, സ്റ്റീൽസ് – ഹരി നായർ, മേക്കപ്പ് – അക്ഷയ അജയ്, കളറിസ്റ്റ് – തോംസൺ കുര്യൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ തമ്പി, അസിസ്റ്റന്റ് ഡയറക്ടർസ്‌- നിതിൻ എഫ്‍റിം, മനു വർഗീസ്, ക്യാമറ അസ്സോസിയേറ്റ്സ് – രാഹുൽ മൈൽസ്, അതുൽ എംപി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here