സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി നിക്ഷേപാവസരങ്ങള്‍ തുറന്ന് സൗദി

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി നിക്ഷേപാവസരങ്ങള്‍ തുറന്ന് സൗദി. പുതിയ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമെല്ലാം രാജ്യത്ത് പുതിയ അവസരമുണ്ടെന്നു വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി അറിയിച്ചു.
സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് 6300 ഓളം നിക്ഷേപാവസരങ്ങള്‍ ഉണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്‍വെസ്റ്റെഴ്സ് സപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഡോ ഓതിഫ് അല്‍ ഹാര്‍ത്തി വെളിപ്പെടുത്തിയത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം 193 ബില്യണ്‍ റിയാലായി വര്‍ധിക്കും. നിലവില്‍ ഇത് പതിനാറ് ബില്യനാണ്. 4700 പുതിയ സ്വകാര്യ സ്കൂളുകള്‍ക്ക് അവസരം ഉണ്ട്. എഴുപത്തിയെണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാവുന്ന ഈ സ്കൂളുകള്‍ക്ക് പ്രതീക്ഷിക്കുന്ന ചിലവ് ഒമ്പത് ബില്യണ്‍ റിയാലാണ്. ഇന്റര്‍നാഷണല്‍ കരിക്കുലം ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ആണ് അവസരം ഉള്ളത്. ഇതിനു പുറമേ പുതുതായി രണ്ടേകാല്‍ ലക്ഷം കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന 1500 കെ.ജി സ്കൂളുകള്‍ക്കും അവസരമുണ്ട്.
രണ്ട് ബില്യണ്‍ റിയാലാണ് ഇതിനു പ്രതീക്ഷിക്കുന്ന ചിലവ്. പതിമൂന്ന് പുതിയ യൂണിവേഴ്സിറ്റികള്‍ക്കും നാല്‍പ്പത്തിയഞ്ചു കോളേജുകള്‍ക്കും അവസരമുണ്ടെന്ന് അല്‍ ഹാര്‍ത്തി പറഞ്ഞു. വിദേശ നിക്ഷേപങ്ങള്ക്കുള്ള നടപടിക്രമങ്ങള്‍ സൗദി കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here