ഇന്ത്യയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്

വ്യോമസേനയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്. പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം ഉണ്ടായതായാണ് സ്ഥിരീകരണം. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണമാണ് ഇപ്പോള്‍ ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മൗലാന അമറിന്റേതാണ് സന്ദേശം. കഴിഞ്ഞ ദിവസം പെഷവാറില്‍ നടന്ന പരിപാടില്‍ മൗലാന അമര്‍ സംസാരിക്കുന്ന 14 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്.
ReadAlso: ഇന്ത്യക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാന്റെ വിശദീകരണം തേടി അമേരിക്ക
നേരത്തെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം പുറത്ത് വന്നതോടെ ഈ വാദം പൊളിഞ്ഞു. ജെയ്ഷയുടെ ആസ്ഥാനത്തല്ല പരിശീലന കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ശബ്ദ സന്ദേശത്തില്‍ മൗലാന പറയുന്നത്.
അതിനിടെ, പാകിസ്താന്‍ എഫ്16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതില്‍ അമേരിക്ക അന്വേഷണം ആരംഭിച്ചു. അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ച സംഭവത്തില്‍ അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടി. പാക്കിസ്ഥാനുമായുള്ള കരാര്‍ പ്രകാരം എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക വിശദീകരണം തേടിയത്. പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here