കുമ്പളങ്ങി നൈറ്റ്സ് പോലൊരു സിനിമ എന്നെങ്കിലും ചെയ്യണമെന്നാഗ്രഹിച്ച് പോകുന്നു; കാര്‍ത്തിയുടെ ട്വീറ്റ് വൈറല്‍

കുമ്പളങ്ങി നൈറ്റ്സ് പ്രേക്ഷകരെ ഇപ്പോഴും അതിശയിപ്പിച്ച് പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കാനുളളത്. മലയാളത്തിന്‍റെ മാത്രമല്ല തമിഴകത്തിന്‍റെയും പ്രശംസ ഏറ്റുവാങ്ങുകയാണ് ശ്യാംപുഷ്കരന്‍റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്തത കുമ്പളങ്ങി നൈറ്റ്സ്.
തമിഴ് നടന്‍ കാര്‍ത്തി ചിത്രത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയം.
‘കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്. ഇടതടവില്ലാതെ ഇങ്ങനെ ഒഴുകുന്ന ഒരു ചിത്രം.. അതേ സമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ചെയ്യുമെന്നാശിച്ചു പോകുന്നു..’ കാര്‍ത്തി പറഞ്ഞു.
Read More: മൊതലെട്ക്കണയാണാ സജീ..’ കുമ്പളങ്ങിയിലെ സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
#KumbalangiNights is so beautiful. The movie just flows so seamlessly. Soulful and funny at the sametime. Wish I could make a film like this someday.
— Actor Karthi (@Karthi_Offl) 2 March 2019
2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തോടെ അരങ്ങേറി, ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് സ്വന്തമായൊരിടം കണ്ടെത്തിയ നടനാണ് കാര്‍ത്തിക് ശിവകുമാര്‍ എന്ന കാര്‍ത്തി. പരുത്തിവീരനിലെ കഥാപാത്രത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും മികച്ച നടനുള്ള ഫിലിം പെയര്‍ പുരസ്‌കാരവും വിജയ് അവാര്‍ഡും കാര്‍ത്തിയെ തേടിയെത്തിയിരുന്നു. ആയിരത്തില്‍ ഒരുവന്‍, പയ്യാ, നാന്‍ മഹാന്‍ ഇല്ലൈ, മദ്രാസ്, ദേവ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴരുടെ മനം കവര്‍ന്ന നടനാണ് കാര്‍ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here