Advertisement

ഹാരിസണ്‍ പ്ലാന്റേഷന്റെ എസ്റ്റേറ്റില്‍ നിന്നും കരം സ്വീകരിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി

March 3, 2019
1 minute Read

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന പ്രിയ എസ്റ്റേറ്റില്‍ നിന്നും കരം സ്വീകരിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി. സര്‍ക്കാരറിയാതെ കരം സ്വീകരിച്ചതിന് ആര്യങ്കാവ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. പുനലൂർ തഹസിൽദാർക്കും വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്.  കരം സ്വീകരിച്ച നടപടി മരവിപ്പിച്ചു. വീഴ്ച അന്വേഷിക്കാന്‍ എഡിഎമ്മിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

Read More: ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കണം; മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

ഹാരിസണ്‍ പ്ലാന്റേഷന്‍സ്  കൈമാറ്റം ചെയ്ത പ്രിയ, റിയ എന്നീ തോട്ടങ്ങളുടെ കരം സ്വീകരിച്ചത് വിവാദമായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കും മുമ്പേ കരം സ്വീകരിച്ചതില്‍ റവന്യൂമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

Read More: ഹാരിസണ്‍ കേസ്; ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ക്കെതിരെ റവ ന്യൂ വകുപ്പ് നടപടിയെടുത്തു.
കരം സ്വീകരിച്ച വില്ലേജ് ഓഫീസര്‍ക്കും പുനലൂര്‍ തഹസില്‍ദാര്‍ക്കും വീഴ്ചയുണ്ടായതായാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. കരം സ്വീകരിക്കണമെന്ന പ്രിയ എസ്റ്റേറ്റിന്റെ അപേക്ഷ കലക്ടര്‍ ആര്‍ഡിഒക്ക് കൈമാറിയിയിരുന്നു.

രേഖകള്‍ പരിശോധിച്ച് കരം ഒടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് അപേക്ഷ ആര്‍ഡിഒ തഹസില്‍ദാര്‍ക്ക് അയച്ചു. തഹസിൽദാർ തുടർ നടപടിക്ക് വില്ലേജ് ഓഫീസർക്കും കൈമാറി.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുണ്ടോയെന്ന് അന്വേഷിക്കണമെന്നും കലക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണമൊന്നും നടത്താതെ തഹസില്‍ദാറും വില്ലേജ് ഓഫീസറും തുടര്‍നടപടിയെടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്.
വീഴ്ച അന്വേഷിക്കാന്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top