Advertisement

മെസി – റാമോസ് പോരിന് യുഇഎഫ്എയ്ക്ക് മലയാളത്തില്‍ തലക്കെട്ട് വേണം; പേജില്‍ കമന്റ് വര്‍ഷവുമായി മലയാളികള്‍

March 3, 2019
Google News 0 minutes Read

കഴിഞ്ഞ ദിവസം മാഡ്രിഡില്‍ നടന്ന ബാര്‍സിലോണ റയല്‍ മാഡ്രിഡ് പോരാട്ടത്തിനിടെ ബാർസയുടെ സൂപ്പർ താരം ലയണൽ മെസ്സിയും റയൽ നായകൻ സെർജിയോ റാമോസും നടത്തിയ അസ്സല്‍ പോരാട്ടം ആരും മറന്നിട്ടുണ്ടാകില്ല. മത്സരത്തില്‍ റയല്‍ തോറ്റെങ്കിലും കളിക്കളത്തിലെ വീറും വാശിയും മറനീക്കി പുറത്ത് വന്നത് ആരാധകരേയും തെല്ലൊന്നമ്പരപ്പിച്ചു. എന്നാല്‍ ഈ അമ്പരപ്പ് വിട്ടുമാറും മുമ്പ് യുഇഎഫ്എയുടെ ഒഫീഷ്യല്‍ പേജില്‍ ഇവരുടെ ഏറ്റുമുട്ടലിന്റെ ഫോട്ടോ വന്നു. ക്യാപ്ഷന്‍ വേണമെന്ന തലക്കെട്ടോടെ, അതും നല്ല പച്ച മലയാളത്തില്‍!


മലയാളികളായ ഫുട്ബോള്‍ ആരാധകര്‍ കൈയ്യും കെട്ടി നോക്കിയിരിക്കുമോ ഇതൊക്കെ കണ്ടാല്‍, അതും സോഷ്യല്‍ മീഡിയിയല്‍. പുല്‍വാമയിലെ ആക്രമണത്തിന് ശേഷം ഇമ്രാന്‍ഖാന്റെ പേജില്‍ പൊങ്കാലയിട്ട കൂട്ടത്തിലെ ഫുട്ബോള്‍ ആരാധകര്‍ വരെ ഇങ്ങോട്ടേക്ക് ഇരമ്പിയെത്തി. പേജ് മുഴുവന്‍ ഇപ്പോള്‍ മലയാളം തലക്കെട്ടുകളാണ്.

യുഇഎഫ്എയുടെ ഫെയ്സ് ബുക്ക് മാനേജറില്‍ ഏതോ മലയാളി കയറി പറ്റിയിട്ടുണ്ടെന്നൊന്നും തെറ്റിദ്ധരിച്ച് കളയല്ലേ. കാരണം ഫെയ്സ് ബുക്കിന്റെ ഒരു ഫീച്ചറാണിത്. അതത് റീജിയണുകളില്‍ ആ ഭാഷയിലാണ് ഈ ക്യാപ്ഷന്‍ കാണാന്‍ സാധിക്കുക. കേരളത്തിലായത് കൊണ്ടാണ് നമ്മള്‍ ഇത് മലയാളത്തില്‍ കാണുന്നത്. യുഎസിലിരിക്കുന്ന മലയാളി ഇത് മലയാളത്തിലല്ല വായിക്കുന്നതെന്ന് സാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here