അഭിനന്ദന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു

പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. അഭിനന്ദന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ അഭിനന്ദന്റെ പേരില്‍ ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിനന്ദനെ സന്ദര്‍ശിക്കുന്ന ചിത്രം ഉപയോഗിച്ച് അഭിനന്ദന്റെ ട്വീറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ട്വിറ്റര്‍ സന്ദേശം പ്രചരിച്ചിരുന്നു.
Government sources confirm that this is a fake Twitter account #AbhinandanVarthaman pic.twitter.com/4mxahDz7Gn
— ANI (@ANI) 3 March 2019
അഭിനന്ദന്‍ എന്ന പേരും തിരിച്ചെത്തിയ ശേഷമുള്ള അഭിനന്ദന്റെ ഫോട്ടോയും ഉപയോഗിച്ചുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സന്ദേശമെത്തിയത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് നന്ദി അറിയിക്കുന്നുവെന്ന സന്ദേശമായിരുന്നു അത്. ഈ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് സേനാവൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ നടപടികളാരംഭിച്ചത്. ഇന്നലെ ചിത്രം പോസ്റ്റു ചെയ്ത അക്കൗണ്ട് ഉള്‍പ്പെടെയാണ് ട്വിറ്റര്‍ മരവിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here