കാശ്മീരിലെ ത്രാലില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പാക് പ്രകോപനങ്ങള്‍ക്കു പിന്നാലെ കാശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് വൈകീട്ടോടെയാണ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Jammu & Kashmir: Encounter breaks out between security forces and terrorists in Tral. More details awaited. pic.twitter.com/M9OS1S1sqx
— ANI (@ANI) 4 March 2019
നേരത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടിരുന്നു. രാജസ്ഥാനിലെ ബിക്കാനീര്‍ സെക്ടറില്‍ ഇന്നു രാവിലെ 11.30നാണ് സംഭവം ഉണ്ടായത്. ബിക്കാനീറിലെ നാള്‍ സെക്ടറിന് സമീപമെത്തിയ പാക്കിസ്ഥാന്റെ ഡ്രോണ്‍ വ്യോമസേന സുഖോയ് വിമാനം ഉപയോഗിച്ച് വെടിവച്ചിടുകയായിരുന്നു. അവശിഷ്ടങ്ങള്‍ അതിര്‍ത്തിക്കപ്പുറം പാക് അധീനപ്രദേശത്ത് പതിച്ചതായും വിവരമുണ്ട്.
അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയ ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറില്‍ ഉണ്ടായത്. ബിക്കാനീര്‍ സെക്ടറിലെ വ്യോമാതിര്‍ത്തി കടന്നാണ് ഡ്രോണ്‍ വിമാനം ഇന്ത്യയില്‍ കടന്നത്. ഇന്ത്യന്‍ വ്യോമ സേനയുടെ റഡാറില്‍ ഇത് പ്രത്യക്ഷപ്പെട്ടതോടെ ഉടന്‍ തന്നെ സുഖോയ് വിമാനങ്ങള്‍ സ്ഥലത്തെത്തുകയും ഉപരിതല മിസൈല്‍ ഉപയോഗിച്ച് ഡ്രോണ്‍ തകര്‍ക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here