സിനിമാ പ്രേമികള്‍ക്ക് പരിശീലന കളരിയുമായി ഫസ്റ്റ് ക്ലാപ്പ്

സിനിമാ പ്രേമികള്‍ക്ക് പരിശീലന കളരിയുമായി ഫസ്റ്റ് ക്ലാപ്പ് . ആറാം തവണയാണ് ഫസ്റ്റ് ക്ലാപ്പ് ഈ ഉദ്യമം സംഘടിപ്പിക്കുന്നത്. സിനിമ 360° എന്ന് പേരിട്ടിരിക്കുന്ന അധ്യയന കളരി .2019 മാര്‍ച്ച് എഴ് മുതല്‍ 11വരെയാണ്. സ്വയം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് അഭിനയിക്കുകയാണ് വേണ്ടത്. 12സിനിമകളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കേണ്ടത്. പ്രശസ്ത സംവിധായകരായ ഷാജൂൺ കാര്യാൽ, എം പദ്മകുമാർ അടക്കമുള്ളവരാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സിനിമ 360°യില്‍ ഉണ്ടാകുക.
സംവിധാനവും ഛായാഗ്രഹണവും എന്ന വിഷയത്തിൽ സുജിത്ത് വാസുദേവ്, തിരക്കഥാരചനയില്‍ സജീവ് പാഴൂർ . ഗാനരചനയെപ്പറ്റി മധു വാസുദേവ് എന്നിവര്‍ വിശദീകരിക്കും. അഭിനയരംഗത്തെ അനുഭവങ്ങളുമായ് നടൻ ജോജു ജോർജ്ജ്, നടി മിയ ജോർജ്ജ് എന്നിവരും എത്തും. അഭിനയപരിശീലകൻ പ്രമോദ് വേദയാണ് അഞ്ച് ദിവസത്തെ ക്ലാസില്‍ പരിശീലനം നല്‍കാന്‍ എത്തുക. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കാക്കനാട് തൃക്കാക്കര സിഎസ്ടി ജെനറലേറ്റ് ഹാളിലാണ് പരിപാടി.
കൂടുതൽ വിവരങ്ങൾക്ക് 9544067332,9400932079,8281245414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here