Advertisement

ബാലവേല; ശിക്ഷയായി 100 മരത്തൈകള്‍ നടാന്‍ ദമ്പതികളോട് ഹൈക്കോടതി

March 4, 2019
1 minute Read

ബാലികയെ വീട്ടു ജോലിക്ക് നിർത്തിയതിന് പ്രതികളായ ദമ്പതികൾ നൂറ് മരത്തൈകൾ നടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിന് പുറമെ  1.5 ലക്ഷം രൂപ പിഴയും ഇവർ അടയ്‍ക്കണം. കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഏജന്‍റുമാരായ രണ്ടു പേരോട് ഇവർ നടുന്ന മരത്തൈകൾ പരിപാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More: പെരിയ കൊലപാതകം; മുഖ്യപ്രതി പീതാംബരൻ റിമാൻഡിൽ

ചെയ്‍ത തെറ്റിന് പകരമായി സാമൂഹിക സേവനം നടത്താമെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏജന്‍റുമാര്‍ക്ക് 10,000 രൂപ പിഴ അടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പണം ബാലികയ്ക്ക് നല്‍കണമെന്ന് കോടതി അറിയിച്ചു.

Read More: ഷുഹൈബ് കോലക്കേസ് പ്രതി എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍

പ്രതികൾ മരത്തൈകൾ നടുന്നുണ്ടോ പരിപാലിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനായി ഡല്‍ഹി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെ കോടതി നിയോ​ഗിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ തൈകള്‍ നടണമെന്നാണ് ഉത്തരവ്. മൂന്നര വര്‍ഷം പ്രായമുള്ള ആറ് അടിയെങ്കിലും ഉയരമുള്ള തൈകളാണ് നടേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top