Advertisement

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടു

March 4, 2019
7 minutes Read

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടതായി വിവരം. രാജസ്ഥാനിലെ ബിക്കാനീര്‍ സെക്ടറില്‍ ഇന്നു രാവിലെ 11.30നാണ് സംഭവം ഉണ്ടായത്. ബിക്കാനീറിലെ നാള്‍ സെക്ടറിന് സമീപമെത്തിയ പാക്കിസ്ഥാന്റെ ഡ്രോണ്‍ വ്യോമസേന സുഖോയ് വിമാനം ഉപയോഗിച്ച് വെടിവച്ചിടുകയായിരുന്നു.

അവശിഷ്ടങ്ങള്‍ അതിര്‍ത്തിക്കപ്പുറം പാക് അധീനപ്രദേശത്ത് പതിച്ചതായും വിവരമുണ്ട്. അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയ ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറില്‍ ഉണ്ടായത്.

ബിക്കാനീര്‍ സെക്ടറിലെ വ്യോമാതിര്‍ത്തി കടന്നാണ് ഡ്രോണ്‍ വിമാനം ഇന്ത്യയില്‍ കടന്നത്. ഇന്ത്യന്‍ വ്യോമ സേനയുടെ റഡാറില്‍ ഇത് പ്രത്യക്ഷപ്പെട്ടതോടെ ഉടന്‍ തന്നെ സുഖോയ് വിമാനങ്ങള്‍ സ്ഥലത്തെത്തുകയും ഉപരിതല മിസൈല്‍ ഉപയോഗിച്ച് ഡ്രോണ്‍ തകര്‍ക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വ്യോമ സേന പുറത്ത് വിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top