Advertisement

ഇന്ത്യയ്ക്ക് വമ്പൻ ഓഫർ; ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ

5 hours ago
1 minute Read

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില റഷ്യ കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോഴാണ് മറുഭാഗത്ത് റഷ്യ ഇളവുകളുമായെത്തുന്നത്.

റഷ്യയിൽ നിന്ന് സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാൾ ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിന് വിലക്കിഴിവുണ്ടെന്നാണ് വിവരം. ജൂലൈ മാസത്തിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർ‌ന്നാണ് അമേരിക്ക ഇന്ത്യയ്ക്ക് മേൽ‌ അധിക തീരുവ ചുമത്തിയത്.

ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂഡ് ഓയിലിന്റെ വില കുറച്ചത്. ഇന്ത്യ-റഷ്യ ആഴത്തിലുള്ളതാണെന്ന് പുടിൻ പറ‍ഞ്ഞിരുന്നു. റഷ്യയുമായി ഇന്ത്യക്ക് ‘പ്രത്യേക ബന്ധ’മുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Story Highlights : Russian Oil Discount for India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top