ആദ്യ ട്വന്റി20 യില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വനിതകള്‍ക്ക് ജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിത ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വനിതകള്‍ക്ക് ജയം. 41 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടാനേ സാധിച്ചുള്ളു. 23 റണ്‍സ് നേടിയ ശിഖ പാണ്ഡെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
England lead series 1-0
An all-round effort from Heather Knight and Co. power the visitors to a 41-run win over India in the first WT20I in Guwahati.#INDvENG SCORECARD ⬇️https://t.co/YgJeqABm7s pic.twitter.com/ZoGaGeX7sk
— ICC (@ICC) 4 March 2019
ദീപ്തി ശര്‍മ്മ 22 റണ്‍സെടുത്തു. സ്മൃതി മന്ദാന(2), മിതാലി രാജ് (7), ഹര്‍ലിന്‍ ഡിയോള്‍ (8), ജമീമ റോഡ്രിഗ്‌സ് (2) തുടങ്ങിയവര്‍ക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തത്. ഇംഗ്ലണ്ടിനായി ലിന്‍സ സ്മിത്തും കാതറിന്‍ ബ്രൂണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Tammy Beaumont’s half-century and a strong collective bowling performance from England saw to a 41-run win over India in the first WT20I in Guwahati.#INDvENG REPORT ⬇️https://t.co/RnoqFR90LA pic.twitter.com/Gniyo2v8cL
— ICC (@ICC) 4 March 2019
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ടമ്മി ബ്യൂമോണ്ട് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ല വ്യാറ്റ് (35) എന്നിവരാണ് തിളങ്ങിയത്. ആദ്യ മത്സരത്തിലെ ജയത്തോടെ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തി. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here