ആലപ്പുഴയില്‍ എ എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എ എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ അരൂര്‍ എംഎല്‍എ യാണ് എ എം ആരിഫ്. ചിറ്റയം ഗോപകുമാറിനും സി.ദിവാകരനും പിന്നാലെ മൂന്നാമത്തെ എംഎല്‍എ യാണ് എല്‍ഡിഎഫിനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. നെടുമങ്ങാട് എംഎല്‍എയായ സി ദിവാകരനെ തിരുവനന്തപുരത്തും അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാറിനെ മാവേലിക്കരയിലും സ്ഥാനാര്‍ത്ഥികളായി സിപിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മലപ്പുറത്ത് വി പി സാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്ത് പി രാജീവും ചാലക്കുടിയില്‍ ഇന്നസെന്റും മത്സരിക്കാനും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായതാണ് വിവരം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ പതിനാറ് സീറ്റിലും മത്സരിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയം സീറ്റ് ഇത്തവണ സിപിഎം എടുക്കും. സിപിഐ ഒഴികെയുള്ള ഘടകക്ഷികള്‍ക്ക് സീറ്റില്ലെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. ആലത്തൂരില്‍ പികെ ബിജു സ്ഥാനാര്‍ത്ഥിയാകും.കാസര്‍ഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ചിട്ടുണ്ട്. പകരം സതീഷ് ചന്ദ്രന്‍ കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here