എൽഡിഎഫിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും. കോട്ടയം സീറ്റ് സിപിഎം എടുക്കും. ആലത്തൂരിൽ പികെ ബിജു സ്ഥാനാർത്ഥിയാകും. സിപിഐ ഒഴികെയുള്ള ഘടകക്ഷികൾക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി.
തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
കാസർഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ച് സിപിഎം. സതീഷ് ചന്ദ്രൻ കാസർഗോഡ് എൽഡിെഫ് സ്ഥാനാർത്ഥിയായേക്കും. അതേസമയം, സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ സിഎൻ ജയദേവന് അതൃപ്തിയുണ്ട്. സിറ്റിംഗ് എംപി എന്ന നിലയിൽ തന്നെ മാറ്റേണ്ട ആവശ്യമില്ലായിരുന്നുവെന്നും ജയദേവൻ പറഞ്ഞു. ആറ്റിങ്ങൽ -എ സമ്പത്ത്, ഇടുക്കി – ജോയ്സ് ജോർജ്, ആലത്തൂർ -പി കെ ബിജു, പാലക്കാട് – എം ബി രാജേഷ്, കണ്ണൂർ – പി കെ ശ്രീമതി. ഇന്നസെൻറിനെ എറണാകുളത്തേക്കും പരിഗണിക്കുന്നു. കാസർകോട്ട് പി കരുണാകരന് സീറ്റില്ല
Read Also : ‘സിപിഎം, കോൺഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണോ അതോ കേന്ദ്രത്തിൽ ബിജെപി വേണോ ?’ : ശ്രീധരൻപിള്ള
നാളെ പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യും. ഈ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ സംസ്ഥാന സമിതിയാകും സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.
കഴിഞ്ഞ തവണ സി പി എം മത്സരിച്ചത് 15 സീറ്റിലാണ് . സി പിഐ നാലിടത്തും. ജനതാദൾ എസ് സ്ഥാനാർത്ഥിയായി മാത്യു ടി തോമസ് കോട്ടയത്തും മത്സരിച്ചു. വീരേന്ദ്രകുമാർ മുന്നണി വിട്ടതിന് പകരം കോട്ടയം നൽകിയതാണെന്ന് മുന്നണി നേതൃത്വം പറയുമ്പോഴും ഇത്തവണ സീറ്റിനായി ജെഡിഎസ് അവകാശവാദം ശക്തമാക്കി. തിരുവനന്തപുരമോ എറണാകുളമോ ആയിരുന്നു ജെഡിഎസിന്റെ ലക്ഷ്യം. എന്നാൽ ജെഡിഎസിന്റെ ആവശ്യം തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here