പഞ്ചാബിലെ കർഷക പ്രതിഷേധം; സമരക്കാർ റെയിൽവെ പാത തടഞ്ഞു; നിരവധി തീവണ്ടികൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു

പഞ്ചാബിലെ കർഷക പ്രതിഷേധം നാലാം ദിവസവും രൂക്ഷമാകുകയാണ്. സമരക്കാർ അമൃത്സർ ഡൽഹി റെയിൽവെ പാത തടഞ്ഞു.നിരവധി തീവണ്ടികൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു
പഞ്ചാബിൽ കർഷകരുടേയും തൊഴിലാളികളുടേയും പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധം.പൂർണ്ണമായും കാർഷിക കടങ്ങൾ എഴുതി തള്ളുക, കരിമ്പ് കർഷകർക്ക് ലഭിക്കാനുള്ള തുക സർക്കാർ പലിശ സഹിതം നൽകുക, സ്വാമി നാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സമരക്കാർ അമ്യത്സർ ഡെൽഹി റെയിൽവെ പാത തടഞ്ഞു.22 തീവണ്ടികൾ റദ്ദാക്കുകയും 24 സർവ്വീസുകൾ വഴി തിരിച്ച് വിടുകയും ചെയ്തു. സംസ്ഥാന സർക്കാർ കാർഷിക കടങ്ങൾ ഭാഗികമായി എഴുതി തള്ളിയത് കർഷകർക്ക് ഗുണം ചെയ്തിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ കർഷക ആത്മഹത്യ തുടരുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.ആവശ്യങ്ങൾ പരിഗണിക്കുന്നവരെ സമരവുമായി മുന്നോട്ടു പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here