സിറ്റിങ് എംപി എന്ന നിലയിൽ മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു : സിഎൻ ജയദേവൻ

സിറ്റിങ് എംപി എന്ന നിലയിൽ മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് തൃശൂർ ലോക്‌സഭാമണ്ഡലം എംപി സിഎൻ ജയദേവൻ. തന്നെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും രാജാജി മാത്യു തോമസിനെ നിർദ്ദേശിച്ചത് താനാണെന്നും സിഎൻ പറഞ്ഞു. അതേസമയം സിറ്റിങ് എംപിയെ മാറ്റിയതിൽ അസാധാരണത്വം ഇല്ലെന്ന് രാജാജി മാത്യു തോമസും പ്രതികരിച്ചു.
തൃശൂരിൽ എൽ ഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമാകുകയാണ്. അതിനിടെ സിറ്റിംഗ് എം പി എന്ന നിലയിൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നതായി വെളിപ്പെടുത്തി സി എൻ ജയദേവൻ രംഗത്തെത്തി.
Read Also : എൽഡിഎഫിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല
രാജാജിയുടെ പേര് നിർദേശിച്ചത് താൻ തന്നെയാണ്. പുതിയ കാലഘട്ടത്തിലെ പാർലിമെന്ററി പ്രവർത്തനത്തിന് രാജാജി അനുയോജ്യനാണെന്നും സാമൂഹ്യമാധ്യങ്ങളിലൂടെയുള്ള വിവാദ പരാമർശങ്ങൾ സ്ഥാനാർഥി നിർണയത്തിൽ കെപി രാജേന്ദ്രനെ ബാധിച്ചിരിക്കാമെന്നും സിഎൻ ജയദേവൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here