അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്.
അടുത്ത അധ്യയന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. പ്രവൃത്തി
ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.2019-20 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോഡ് വേദിയാകും. ഡിസംബര്‍ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here