എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ്

എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. എം പാനല്‍ ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎം സുധീരനും സമരപന്തലില്‍ ഉണ്ട്. അനുകൂലമായ നടപടി ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നെന്നും. തൊഴിലാളി വിരുദ്ധ സമീപനം ഇടതു മുന്നണി സ്വീകരിക്കരിക്കുമെന്ന് കരുതുന്നില്ലെന്നും വിഎസ് വ്യക്തമാക്കി.
കോടതി വിധിക്ക് മുന്നിൽ സർക്കാർ നിസഹായരാണ്. എന്നാൽ പോലും പ്രശ്ന പരിഹാരത്തിന് സർക്കാർ തന്നെ മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്. രണ്ട് തവണകളിലായി എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ നേതൃത്വത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല. പിരിച്ചുവിട്ടവരെ നേരായ മാര്‍ഗത്തില്‍ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നാല് ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതിന് മുന്‍പും എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here