നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിക്കുന്നതിനുളള നടപടികള്‍ തുടങ്ങി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 100 കോടി വിലവരുന്ന മഹാരാഷ്ട്ര സമുദ്രതീരത്തെ ബംഗ്ലാവ് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തീരദേശ നിയമങ്ങള്‍ പാലിക്കാതെ അനധികൃതമായാണ് നിര്‍മിച്ചതെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. ആറ് ആഴ്ചനീണ്ട ശ്രമത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്.
Read More: ഓൺലൈൻ തട്ടിപ്പ്; ചെങ്ങന്നൂരില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു
കരുത്തോടെ നിര്‍മിച്ചിട്ടുള്ള കെട്ടിടം വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പൊളിച്ചു നീക്കുന്നത്. കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെ നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം.
തൂണുകളില്‍ തുളയുണ്ടാക്കി സ്ഫോടക വസ്തുക്കള്‍ നിറയ്ക്കും. പിന്നീട് റിമോട്ട് കണ്ട്രോള് സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തി കെട്ടിടം തകര്‍ക്കും- റായിഗഡ് അഡീഷണല്‍ കളക്ടര്‍ പറഞ്ഞു.
Read More: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയുടെ അറസ്റ്റ് ഈ മാസം 19 വരെ കോടതി തടഞ്ഞു
33,000 ചതുരശ്ര അടി വലിപ്പത്തിലാണ് ബംഗ്ലാവ് പണികഴിപ്പിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. 2009 ലെ ബോംബെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിച്ചുനീക്കല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here