സീറ്റ് വിഭജനത്തിനായുള്ള ഇടത് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ന് അവസാനിക്കും

ലോക് സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള ഇടത് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ന് അവസാനിക്കും. ജനതാദള്‍ എസ്,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍ എന്നീപാര്‍ട്ടികളുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ സിപിഎം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗങ്ങളും ഇന്നു ചേരും.
കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റ് സിപിഎം ഏറ്റെടുത്താല്‍ പകരം സീറ്റ് വേണമെന്നാണ് ജനതാദള്‍ എസിന്റെ ആവശ്യം. സീറ്റ് നല്‍കാനാകില്ലെന്ന് ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ സി പി എം വ്യക്തമാക്കിയിരുന്നു. ഒരു സീറ്റെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് ചർച്ചക്കു ശേഷവും ജെഡിഎസ് സ്വീകരിച്ചത്.
Read Also : എൽഡിഎഫിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല
ഇന്നും സിപിഎം നിലപാടിൽ മാറ്റമുണ്ടാവില്ല. സൗഹൃദമത്സരം ഉള്‍പ്പെടെ കടുത്ത നിലപാട് എടുക്കണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ട്. ഐഎന്‍എല്‍,ജനാധിപത്യകേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. കോട്ടയമോ ,പത്തനംതിട്ടയോ ആണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. സീറ്റില്ലെന്ന് ഉറപ്പായെങ്കിലും കടുത്ത നിലപാട് സ്വീകരിക്കില്ല. പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് എന്‍സിപി കത്ത് നല്‍കിയെങ്കിലും അതും സി പി എം തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here