ഗപ്പിയുടെ ടീം വീണ്ടും ഒന്നിക്കുന്നു അമ്പിളിയിലൂടെ, സൗബിന്‍ നായകന്‍, പുതിയ പോസ്റ്റര്‍

ambily

ഗപ്പിയ്ക്ക് ശേഷം അതേ ക്രൂ വീണ്ടും ഒന്നിക്കുന്ന ചിത്രം അമ്പിളിയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. പുതുമുഖം തന്‍വി റാമാണ് നായിക. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിനേഷ് ബംഗ്ലാനാണ് കലാസംവിധായകന്‍.

അമ്പിളിയുടെ ചിരി കണ്ടോ എന്ന ചോദ്യവുമായി സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top