ജമ്മുവിലുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ്

ജമ്മുവിലുണ്ടായത് ഭീകരാക്രമണമാണെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ആണെന്നും പൊലീസ് പറഞ്ഞു.
Read More: ജമ്മു കാശ്മീരിൽ സ്‌ഫോടനം; 18 പേർക്ക് പരിക്ക്
ജമ്മു കാശ്മീരിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു. ജമ്മുവിലെ ബസ് സ്റ്റാൻഡിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഭീകരവാദികൾ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടത്തുന്നത്. സ്‌ഫോടനം നടന്ന ബിസി റോഡ് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അക്രമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
ബസ് സ്റ്റാൻഡിന് പുറത്തുനിന്നും ആക്രമി ഗ്രനേഡ് എറിയുകയായിരുന്നു. ആ സമയത്ത് ബസ്സിന് സമീപം അഞ്ച് പേർ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമസംഭവങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഈ ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
J&K: Blast at Jammu bus stand. Injured admitted to hospital. Area has been cordoned off by security personnel pic.twitter.com/utO7RX0GOp
— ANI (@ANI) March 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here