എനിക്ക് അദ്ദേഹത്തിന്റെ അത്രയും പൊക്കമില്ല, ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന തന്റേയും അച്ഛന്റേയും ചിത്രം പങ്കുവച്ച് ഗോകുല്‍

സുരേഷ് ഗോപിയുമായുള്ള ഗോകുല്‍ സുരേഷിന്റെ സാദൃശ്യം കാണിക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇരുവര്‍ക്കും വലിയ സാദൃശ്യമാണ് ഫോട്ടോയില്‍. ഗോകുല്‍ സിനിമയില്‍ സജീവമാകുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപിയും അഭിനയത്തിലേക്ക് മടങ്ങിവരികയാണ്. തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
ഇരുവരുടേയും ചിത്രം വൈറലായതോടെ സ്വന്തം ഫെയ്സ് ബുക്കില്‍ ഇതേ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോകുല്‍. എനിക്ക് അദ്ദേഹത്തിന്റെ അത്രയും പൊക്കമില്ല. അദ്ദേഹത്തെ പോലെ എനിക്ക് ഉയരമില്ല. അദ്ദേഹത്തെ പോലെ ഇതിഹാസതാരത്തിന്റെ സിനിമശരീരവും എനിക്കില്ല. പക്ഷേ ചിത്രത്തില്‍ ചില സാദൃശ്യങ്ങളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ എന്നും ഗോകുല്‍ ഫെയ്സ് ബുക്കില് കുറിച്ചിട്ടുണ്ട്. ഐ ലവ്യു സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കുകളോടെയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സുരേഷ് ഗോപിയാണ് ആദ്യം ഈ ചിത്രം ഫെയ്സ് ബുക്കില്‍ പങ്ക് വച്ചത്. ഫോട്ടോ കോപ്പി എടുത്താല്‍ കിട്ടുമോ ഇങ്ങനെയെന്നെല്ലാം ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ വന്നിരുന്നു. സിനിമയിലേക്ക് സുരേഷ് ഗോപി മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകളും ഈ പോസ്റ്റിന് താഴെ വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here