വയനാട്ടില്‍ കൊല്ലപ്പെട്ടത് സി പി ജലീലെന്ന് പൊലീസ് സ്ഥിരീകരണം

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സി പി ജലീലെന്ന് പൊലീസ്. മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളം അംഗമാണ് ജലീല്‍. 2014 മുതല്‍ ജലീല്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സാംസ്‌കാരിക പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. ജലീലിന്റെ സഹോദരന്മാരായ ഇസ്മയിലും മൊയ്തീനും മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്. മറ്റൊരു സഹോദരന്‍ റഷീദ് മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.
Maoist leader CP Jaleel killed in an encounter with Kerala police in Vythiri last night. pic.twitter.com/N0WEG7ahr4
— ANI (@ANI) 7 March 2019
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടലുണ്ടായത്. വെത്തിരി-കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇതിനിടെ റസ്റ്റോറന്റ് അധികൃതര്‍ പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനേയും വിളിച്ചുവരുത്തുകയായിരുന്നു. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഇതിനിടെയാണ് ജലീലിന് വെടികൊണ്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മാവോയിസ്റ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വൈത്തിരിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ ചിലര്‍ പ്രദേശത്ത് തന്നെ ഉണ്ടെന്ന നിഗമനവും പൊലീസിനുണ്ട്. സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ വൈത്തിരിയില്‍ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു. കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് എസ്പി ആര്‍ കറുപ്പ് സ്വമി, ജില്ല കളക്ടര്‍ സി കെ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here