‘റഫാലിൽ മോദി സമാന്തര ചർച്ച നടത്തി; എന്തുകൊണ്ട് അന്വേഷണമില്ല ?’ മോദിക്കെതിരെ രാഹുൽ ഗാന്ധി

റഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തര ചർച്ച നടത്തിയതെന്തിനെന്ന് രാഹുൽ ഗാന്ധി. ചർച്ച അംബാനിക്ക് വേണ്ടിയാണോ എന്നും എന്തുകൊണ്ടാണ് ഇതിൽ ക്രിമിനൽ അന്വേഷണമുണ്ടാവാത്തതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു. ഡെൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.
‘പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തി എന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. പിന്നെ എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് എടുത്തോളൂ. പക്ഷേ പ്രധാനമന്ത്രിക്ക് എതിരെയും അന്വേഷണം നടത്തുമോ? എന്ത് കൊണ്ട് പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തി. അനിൽ അംബാനിക്ക് വേണ്ടി ആണോ?’- രാഹുൽ ഗാന്ധി ചോദിക്കുന്നു.
Read Also : റഫാല്‍: അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കുമോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
നരേന്ദ്രമോദി ഭരണകാലത്ത് എല്ലാം മോഷ്ടിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ റഫാൽ രേഖകളും മോഷണം പോയി. 2 കോടി തൊഴിൽ മോഷണം പോയി
500/1000 നോട്ടുകൾ മോഷണം പോയി. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്വം ആണ് എല്ലാവർക്കും നീതി നൽകേണ്ടത്. റഫാൽ അഴിമതിയില് പ്രധാനമന്ത്രിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു. പിന്നെ എന്ത് കൊണ്ട് ക്രിമിനൽ അന്വേഷണം നടത്തുന്നതില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. അഴിമതി കേസാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ രേഖകളിൽ നിന്ന് വ്യക്തമാണ്.
റഫാൽ രേഖകൾ കാണാതായതിന് മാധ്യമങ്ങൾക്ക് അന്വേഷണം നടത്താൻ പോകുന്നു. എന്നാൽ എന്ത് കൊണ്ട് 30000 കോടി രൂപയുടെ അഴിമതിയിൽ ഉൾപ്പെട്ടവർക്ക് എതിരെ അന്വേഷണം ഇല്ലെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here