സോണിയ ഗാന്ധി റായ്ബറേലിയില്‍, രാഹുല്‍ അമേഠിയില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

വരുന്ന ലോക്സഭാ ഇലക്ഷനില്‍ സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണിത്. 15സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഗുജറാത്തില്‍ നാലും യുപിയില്‍ പതിനൊന്നും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ് ഫറൂഖബാദില്‍ മത്സരിക്കും.
ജിതിന്‍ പ്രസാദ ദൗരാഹ്രയിലും ആര്‍.പി.എന്‍.സിങ് കുശിനഗറിലും മൽസരിക്കും. കോണ്‍ഗ്രസിന് 15സീറ്റുകള്‍ നല്‍കാന്‍ ബിഎസ്പി തയ്യാറാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിന് തയ്യാറായാല്‍ കോണ്‍ഗ്രസിന് 15സീറ്റുകള്‍ എസ്പിയും ബിഎസ്പിയും നല്‍കിയേക്കും. എസ്പി ഏഴ് സീറ്റുകളും, ബിഎസ്പി ആറ് സീറ്റുകളും വിട്ട് നല്‍കും.
കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
Congress releases first list of 15 candidates for Lok Sabha elections. 11 from Uttar Pradesh and 4 from Gujarat. Sonia Gandhi to contest from Rae Bareli and Rahul Gandhi to contest from Amethi. pic.twitter.com/PZI4TlJfC6
— ANI (@ANI) 7 March 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ നാല് സീറ്റുകളിലും നിർണ്ണായകമായ ഉത്തർപ്രദേശിലെ 11 സീറ്റുകളിലേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ലോക്സഭ തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജരാണെന്ന സന്ദേശം നൽകുകയാണ് കോൺഗ്രസ്സ്. ആരോഗ്യ കാരണങ്ങളാൽ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും പകരം മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് കൊണ്ടാണ് സോണിയ ഗാന്ധി റായ്ബറേലിയിൽ നാലാമതും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമേഠിയിൽ രാഹുൽ ഗാന്ധി നാലാമതും ജനവിധി തേടും.
സഹാരൻപൂറിൽ ഇമ്രാൻ മസൂദ്, ഖുഷി നഗറിൽ ആർ പി എൻ സിംഗ്, ദൗരാഹ്രയിൽ ജിതിൻ പ്രസാദ്, ഉന്നാവോയിൽ അന്നു ടാൻഡൺ തുടങ്ങി സംസ്ഥാനത്തെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഏറ്റവും ശക്തരായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ആനന്ദ് മണ്ഡലത്തിൽ മുൻ പിസിസി അധ്യക്ഷൻ ഭരത് സിൻഹ് സോളങ്കി മത്സരിക്കും. അഹ്മദാബാദ് വെസ്റ്റ് മണ്ഡലത്തിൽ രാജു പർമാർ ചോട്ട ഉദൈപൂരിൽ രഞ്ജിത്ത് രത്‌വ, നരേന്ദ്ര മോദി 2014ൽ മത്സരിച്ച വഡോദരയിൽ പ്രശാന്ത് പട്ടേൽ എന്നിവരും മത്സരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here