ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല

ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. ഇന്ന് ചേർന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് നിലപാട് ലീഗ് നേതൃത്വത്തെ അറിയിച്ചു. പകരം മുന്നോട്ടുവെച്ച സമവായ ഫോർമുല ഉരുതിരിയാതെ വന്നതോടെ തീരുമാനം നാളെ ചേരുന്ന മുസ്ലിംലീഗ് പ്രവർത്തകസമിതി യോഗത്തിനുശേഷം ലീഗ് നേതൃത്വം പ്രഖ്യാപിക്കും
കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള മൂന്നാംവട്ട ചർച്ചയാണ് ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്നത്.മുസ്ലിം ലീഗിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി,എം കെ മുനീർ ,കെപിഎ മജീദ് ,അബ്ദുൽ വഹാബ് എന്നിവരും കോൺഗ്രസിൽനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ , യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരാണ് പങ്കെടുത്തത്. ലീഗിന് മൂന്നാം സീറ്റ് നൽകാൻ കഴിയില്ലെന്ന് മുൻനിലപാട തന്നെയാണ് കോൺഗ്രസ് ഇത്തവണയും സ്വീകരിച്ചത് . പരമാവധി സീറ്റുകളിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്റ് നിർദേശം നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. മുന്നാം സീറ്റിന് പകരം മുന്നോട്ടുവെച്ച ഉപാധികളിൽ പലതും ഉടൻ നടപ്പാക്കാൻ കഴിയില്ലെന്നും നേതാക്കൾ അറിയിച്ചു.
സമവായ ഫോർമുല ഉരുത്തിരിയാത്ത് സാഹചര്യത്തിൽ നാളത്തെ ലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചയിലെ വിശദാംശങ്ങൾ നാളെ ചേരുന്ന പ്രവർത്തക സമിതി യോഗം ചർച്ച ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാനമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം
വടകര കാസർകോട് വയനാട് എന്നീ മണ്ഡലങ്ങളിൽ ലീഗിനും അനുയോജ്യരായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് നിർദ്ദേശവും ലീഗ് മുന്നോട്ട് വെച്ചു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, പ്രവർത്തക സമിതി യോഗത്തിന് ശേഷം മതിയെന്നാണ് ലീഗിന്റെ നിലവിലെ തീരുമാനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here