Advertisement

റഫാൽ രേഖകൾ നഷ്ടപെട്ടിട്ടില്ല : അറ്റോർണി ജനറൽ കെകെ വേണുഗോപാൽ

March 8, 2019
1 minute Read

റഫാൽ രേഖകൾ നഷ്ടപെട്ടിട്ടില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. രേഖകളുടെ ഫോട്ടോകോപ്പി പുറത്തു പോയി എന്നാണ് താൻ കോടതിയിൽ ഉദ്ദേശിച്ചതെന്ന് അറ്റോർണി ജനറൽ പറഞ്ഞു.

സർക്കാർ രഹസ്യ രേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനപരിശോധന ഹർജിക്കൊപ്പം ഉപയോഗിച്ചുവെന്നാണ് പറഞ്ഞത്. രേഖകൾ മോഷണം പോയെന്നത് തീർത്തും തെറ്റായ കാര്യം എന്ന് കേന്ദ്രത്തിന്റെ മലക്കം മറച്ചിൽ. മോഷണ പോയെന്ന വാദം വിവാദമായ സാഹചര്യത്തിലാണ് അറ്റോർണി ജനറലിന്റെ പുതിയ വിശദീകരണം.

Read Also : നരേന്ദ്ര മോദിയുടേത് ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞ സർക്കാർ: മമതാ ബാനർജി

റഫാൽ കേസിൽ പുനപരിശോധന ഹർജി പരിഗണിക്കവെ പ്രതിരോധ രേഖകൾ മോഷണം പോയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റഫാൽ ഇടപാടിലെ രഹസ്യ രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞിരുന്നു.

അതേസമയം, ഇതിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. പ്രതിരോധ രേഖകൾ പോലും സൂക്ഷിക്കാൻ കഴിയാത്തവരുടെ കൈയിലാണോ രാജ്യസുരക്ഷയെന്ന് യെച്ചൂരി പരിഹസിച്ചു. റഫാൽ രേഖകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത നരേന്ദ്ര മോദിയുടെ സർക്കാർ എങ്ങനെ രാജ്യം സംരക്ഷിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയും ഇത് ആയുധമാക്കി രംഗത്തെത്തിയിരുന്നു. മോദിയുടെ കാലത്ത് പലതും മോഷണം പോവുന്നുവെന്നും, 500/1000 രൂപയുടെ നോട്ടുകളും ഇപ്പോൾ റഫാൽ രേഖകളും മോഷണം പോയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top