ഐ ലീഗില്‍ ചെന്നൈ സിറ്റിക്ക് കിരീടം

ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെന്നൈ കന്നിക്കിരീടമുയര്‍ത്തിയത്.
The much needed celebration! ?#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) 9 March 2019
ഇരട്ടഗോള്‍ നേടിയ ഗൗരവ് ബോറയും (69, 93) പെഡ്രോ മാന്‍സിയുമാണ്(56) ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം മിനുട്ടില്‍ റോളണ്ട് ബിലാലയുടെ വകയായിരുന്നു മിനര്‍വയുടെ ഗോള്‍.
Champions! Champions! ??#HeroILeague #ILeagueIConquer pic.twitter.com/h8JIVJz7xl
— Hero I-League (@ILeagueOfficial) 9 March 2019
20 മത്സരങ്ങളില്‍ നിന്നായി 13 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 43 പോയിന്റുമായാണ് ചെന്നൈ ചാമ്പ്യന്‍മാരായത്. ലീഗില്‍ കിരീടത്തിനായി ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന ഈസ്റ്റ് ബംഗാളും അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തില്‍ പിന്തളപ്പെട്ടു.
Congratulations, @ChennaiCityFC ????#HeroILeague #ILeagueIConquer pic.twitter.com/NVsVtfiCbv
— Hero I-League (@ILeagueOfficial) 9 March 2019
42 പോയിന്റുമായി രണ്ടാം സ്ഥാനമാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചത്. ഗോകുലം എഫ്‌സി ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here