കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സൂചന നൽകി ജോസ് കെ മാണി. സ്ഥാനാർത്ഥിയെ പാർട്ടിയാണ് തീരുമാനിക്കുന്നത്. പലരും സ്ഥാനാർത്ഥിയാകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇതോടെ മാണി വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയാണെന്ന സൂചനയാണുളളത്.
അതേസമയം കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക്
രൂപം നൽകുന്നതിനായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ചർച്ച നടത്തും. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോടും ഡിസിസി പ്രസിഡന്റുമാരോടും ഇതിനോടകം നേതാക്കൾ അഭിപ്രായം തേടിയിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥിപ്പട്ടികക്ക് രൂപം നൽകുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനായി ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. സിറ്റിംഗ് സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിലേക്കാണ് നേതാക്കൾ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുക.
Read More: രണ്ടാം സീറ്റെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി
ആരൊക്കെ എവിടെയൊക്കെ സ്ഥാനാർത്ഥികളാകണമെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. അന്തിമ ചർച്ചകൾ പൂർത്തിയാക്കി പട്ടിക എത്രയും വേഗം ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെപിസിസി. പ്രാദേശിക എതിർപ്പുകൾ ഉണ്ടെങ്കിലും പത്തനംതിട്ടയിൽ സിറ്റിങ്ങ് എം പി ആന്റോ ആന്റണിയുടെ പേരിന് തന്നെയാണ് സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്നത്. എറണാകുളത്ത് നോട്ടമിട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മിണി, സ്വപ്ന പട്രോണിക്‌സ് എന്നിവർ രംഗത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here