രണ്ടാം സീറ്റെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ് എം. രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ജോസ് കെ മാണി. സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റില്‍ ആരു മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. പി.ജെ ജോസഫ് മത്സരിക്കുമോയെന്ന ചോദ്യത്തോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുമ്പ് പാര്‍ട്ടിയില്‍ മറ്റ് ആലോചനകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവന്നാല്‍ മാണി പക്ഷത്തു നിന്ന് തന്നെയാവും കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.
നാളെയും യുഡിഎഫുമായി ചര്‍ച്ചയുണ്ട്, ഈ ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. രണ്ടാം സീറ്റ് വേണമെന്നാണ് ഇപ്പോഴും ആഗ്രഹം. ഇത് കിട്ടിയില്ലെങ്കില്‍ കോട്ടയം സീറ്റില്‍ ആര് മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും. പി.ജെ ജോസഫ് മത്സരിക്കുമോയെന്ന ചോദ്യത്തോടായിരുന്നു ജോസ് കെ മാണിയുടെ മറുപടി. കോട്ടയത്ത് മാണി ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും, എതിര്‍ സ്വരങ്ങളെ പാര്‍ട്ടിയിലെ മേല്‍ക്കൈ ഉപയോഗിച്ച് വെട്ടിനിരത്തും എന്നുമുള്ള സൂചനയാണ് നേതൃത്വം നല്‍കുന്നത്.
സ്റ്റിയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്റെ വായടപ്പിക്കാന്‍ മാണി ഗ്രൂപ്പിനുള്ളില്‍ ധാരണയായിക്കഴിഞ്ഞു. വിമതനായി മത്സരിച്ച് ഏറ്റുമുട്ടലിന് വന്നാല്‍ പി.ജെ ജോസഫിനെ ദുര്‍ബലത്തെടുത്താനും പദ്ധതിയുണ്ട്. പിളര്‍പ്പിലേക്ക് നീങ്ങിയാലും കോട്ടയം സീറ്റ് വിട്ടുകൊടുത്ത് ആരെയും ഒപ്പം നിര്‍ത്തേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കെ.എം മാണി. ഭിന്നതകളും സ്ഥാനാര്‍ത്ഥി മോഹവും പരസ്യമായി വിളിച്ചു പറഞ്ഞ ജോസഫിനോടുള്ള വിയോജിപ്പാണ് മാണിയെ കടുത്ത നിലപാടിലേക്കെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here