‘കാട്ടാളന്‍ പൊറിഞ്ചു’വായി ജോജു ജോര്‍ജ്

ജോസഫിന് ശേഷം ജോജു ജോര്‍ജ് കേന്ദ്രകഥാനാത്രമായി എത്തുന്ന ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. ടൈറ്റില്‍ കഥാപാത്രമായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ജോഷിയുടെ സംവിധാന മികവിലാണ് ചിത്രം ഒരുങ്ങുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ലൈല ഒ ലൈലയാണ് ജോഷി സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ചെമ്പന്‍ വിനോദും നൈല ഉഷയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡോവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here