Advertisement

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാനുള്ള വഴികളെന്തൊക്കെ; കേരള പോലീസ് പറയുന്നു

March 9, 2019
1 minute Read

എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടല്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനുള്ള വഴികള്‍ നിര്‍ദേശിച്ച് കേരള പോലീസ്. കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങള്‍ക്കായി ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാന്‍ ഡിസേബിള്‍ സൗകര്യമുള്ള ബാങ്കിങ് ആപ്പുകളെക്കുറിച്ചാണ് പോലീസ് പരിചയപ്പെടുത്തുന്നത്.

കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

എ.ടി.എം. കാര്‍ഡ് തട്ടിപ്പ് തടയാന്‍ ”ഡിസേബിള്‍ ” സൗകര്യവുമായി ബാങ്കിങ് ആപ്പുകള്‍

എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എ ടി എം കാര്‍ഡുകള്‍ ഉപയോഗത്തിന് ശേഷം ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിറുത്തിവയ്ക്കാനും സംവിധാനമുണ്ട്.

ആപ്ലിക്കേഷനുകളില്‍ സര്‍വ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്നും എ ടി എം ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.

കാര്‍ഡ് Swipe ചെയ്തുള്ള POS ട്രാന്‍സാക്ഷന്‍, ഇ കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഈ രീതിയില്‍ ഉപയോഗത്തിന് ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിറുത്തിവച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എ ടി എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

#keralapolice
#ATMtheft
#ATMfraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top