സ്വേച്ഛാധിപത്യ ഭരണത്തെ പിഴുതെറിയാനുള്ള സമയമെത്തിയെന്ന് കെജ്‌രിവാള്‍

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പിഴുതെറിയാനുള്ള സമയമായെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ കെജ്‌രിവാളിന്റെ പരാമര്‍ശം. നോട്ടുനിരോധനം, തൊഴിലില്ലാഴ്മ, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടാനുള്ള സമയമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തുവന്നിരുന്നു. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരോട് ഊര്‍ജ്ജിതമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളും ട്വീറ്റുമായി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here