ആറ്റിങ്ങലിന്റെ ‘സമ്പത്ത്’
മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നൽകിയാണ് ആറ്റിങ്ങൽ ജനത 2014 ലെ തെരഞ്ഞെടുപ്പിൽ എ. സമ്പത്തിനെ തെരഞ്ഞെടുത്തത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്‌ണയോട് 69,806 വോട്ടിന്റെ ഭൂരിപക്ഷമാണ് സമ്പത്ത് നേടിയത്. ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല, അരുവിക്കര, വാമനപുരം, കാട്ടാക്കട എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. ഇതിൽ അരുവിക്കര ഒഴികെ ആറു നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനാണ്.
2014 ല്‍ സമ്പത്ത് നേടിയത് 3,92,478 വോട്ടുകളാണ്- ഭൂരിപക്ഷം( 69,378). ബിന്ദുകൃഷ്ണ 3,23,100 വോട്ടുകളും ഗിരിജാകുമാരി [ബിജെപി] – 90,528 വോട്ടുകളും നേടി
അറിയപ്പെടുന്ന നേതാവ് അല്ലാതിരുന്നിട്ടു കൂടി ഗിരിജകുമാരി നേടിയ 90,528 വോട്ട് ബി ജെ പി ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. മുൻനിര നേതാക്കളിൽ ഒരാളെ രംഗത്തിറക്കിയാൽ വമ്പിച്ച മുന്നേറ്റം സാധ്യമാകുമെന്ന് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
2009 ൽ സമ്പത്തിന്റെ ഭൂരിപക്ഷം – 18341ആയിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം – 49843.
പൊതുവെ ഇടതനുകൂല മണ്ഡലമായാണ് ആറ്റിങ്ങലിനെ വിശേഷിപ്പിക്കുന്നത്. 57 ന് ശേഷം ഇതുവരെ നടന്ന 15 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പത്തിലും വിജയിച്ചത് ഇടതുമുന്നണി തന്നെ. എന്നാല്‍1971 മുതല്‍ 89 വരെ യുഡിഎഫിനൊപ്പവും നിലകൊണ്ടു.91 ൽ സുശീലാഗോപാലനിലൂടെ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചു, ശേഷമുളള തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പമാണ്. ആറ്റിങ്ങലിന്റെ ഇടതു പ്രതിപത്തിയും മണ്ഡലത്തിൽ സമ്പത്ത് ഉണ്ടാക്കിയ സ്വീകാര്യതയും ഇത്തവണയും തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
2014 ല്‍ – 1251398 വോട്ടർമാരാണ് ആറ്റിങ്ങലില്‍ ഉണ്ടായിരുന്നത്. ഇത്തവണ അത് 13.5 ലക്ഷമായെന്നാണ് വിലയിരുത്തല്‍. സാമുദായിക സംഘടനകള്‍ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമുണ്ട്. ഈഴവ-മുസ്ലിം-ദലിത് വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ഗതിയെ നിർണയിക്കാന്‍ തക്കവിധ സ്വാധീനമുളളവരാണെന്നതും ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച നിര്‍ണ്ണായകമായ കാരണങ്ങളാണ്. അത് കൊണ്ട് തന്നെ ഈഴവ വിഭാഗത്തില്‍പ്പെടുന്നവരെയാണ് സാധാരണയായി മുന്നണികള്‍ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതും. കാട്ടാക്കട, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വർക്കല മണ്ഡലങ്ങളില്‍ സാമുദായിക സമവാക്യങ്ങള്‍ നിർണായകമാണ്. ഈഴവ സ്വാധീന മേഖലകള്‍ കൂടിയാണിത്. പത്ത് വർഷമായി എം പിയായി തുടരുന്ന സമ്പത്തിന്റെ വികസന പ്രവർത്തനങ്ങള്‍ തന്നെയാകും പ്രധാന പ്രചാരണ വിഷയം
1957 ല്‍ തിരുവനന്തപുരം ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേർത്താണ് ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. 2004 വരെ ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം ആയിരുന്നു. 2008 ല്‍ മണ്ഡല പുനഃക്രമീകരണത്തിലൂടെ ആറ്റിങ്ങല്‍ ആയി. 1957 മുതല്‍ 67 വരെയുളള മൂന്നു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് സിപിഎമ്മാണ്. 1971 മുതല്‍ 89 വരെ യുഡിഎഫിനൊപ്പമായിരുന്നു ആറ്റിങ്ങല്‍. 91 ൽ സുശീലാഗോപാലനിലൂടെയാണ് മണ്ഡലം സിപിഎം തിരിച്ചുപിടിച്ചത്. ശേഷമുളള തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പമാണ്.
ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ
1957, 62 – എം കെ കുമാരന്‍
67 – കെ അനിരുദ്ധന്‍
1971, 77 – വയരാർ രവി
1980 – എ എ റഹീം
1984, 89 -തലേക്കുന്നില്‍ ബഷീർ
1991 – സുശീലാ ഗോപാലന്‍
1996 – സന്പത്ത് (രണ്ടുവർഷം മാത്രം)
1998,99,94- വർക്കല രാധാകൃഷ്ണന്‍
2009, 2014 – സമ്പത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here