എത്യോപ്യയില്‍ 157 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു

എത്യോപ്യയില്‍ നിന്നും കെനിയയിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.
Ethiopian Airlines: Boeing 737-800MAX took off at 8.38 am local time from Addis Ababa & lost contact at 8.44 am. Search & rescue operation is in progress. It is believed that there were 149 passengers and 8 crew onboard the flight but we are currently confirming the details. pic.twitter.com/ppVBLqHKE8
— ANI (@ANI) 10 March 2019
വിമാനം തകര്‍ന്നു വീണതായുള്ള വാര്‍ത്ത എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ഇന്നു രാവിലെ എട്ടരയോടെയാണ് ബോയിങ് 737 വിമാനം അഡിസ് അബാബ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ഇതിനു തൊട്ടു പിന്നാലെ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. വിമാനാപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നതായി എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here