ധവാന്റെ ദിവസം;മൊഹാലിയില്‍ ഓസീസിന് 359 റണ്‍സ് വിജയലക്ഷ്യം

ശിഖര്‍ ധവാന്റെയും (143) രോഹിത് ശര്‍മ്മയുടെയും (95) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഓസ്ട്രേലിയക്കെതിരെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തു.
Shikhar Dhawan departs after a well made 143 #TeamIndia 254/2 after 37.4 overs pic.twitter.com/Ga8sTbCBYw
— BCCI (@BCCI) 10 March 2019
115 പന്തില്‍ നിന്നും 18 ഫോറും 3 സിക്സും ഉള്‍പ്പെടെയാണ് ധവാന് 143 റണ്‍സ് അടിച്ചു കൂട്ടിയത്. ധവാന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. കെ എല്‍ രാഹുല്‍ (26), വിരാട് കോഹ്ലി (7), ഋഷഭ് പന്ത് (36), വിജയ് ശങ്കര്‍ (26), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരാണ് പുറത്തായത്.അവസാന ഓവറിലെ അവസാന പന്തു മാത്രം നേരിട്ട ജസ്പ്രീത് ബുംറ തകര്‍പ്പനൊരു സിക്സ് പറത്തിയാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.
Innings Break
143 from @SDhawan25 and a gritty 95 from @ImRo45 guides #TeamIndia to a total of 358/9 in 50 overs #INDvAUS pic.twitter.com/n2VjIinjCv
— BCCI (@BCCI) 10 March 2019
95 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ധവാനും രോഹിതും ചേര്‍ന്ന് 193 റണ്‍സാണ് നേടിയത്.നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. മഹേന്ദ്രസിങ് ധോണിക്ക് പകരം ഋഷഭ് പന്തും മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറുമാണ് ഇറങ്ങിയിരിക്കുന്നത്. മൂന്നാം ഏകദിനത്തിന് ശേഷം ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. രവീന്ദ്രജഡേജക്ക് പകരം യുസ്വേന്ദ്ര ചാഹലും അമ്പാട്ടി റായിഡുവിന് പകരം കെ എല്‍ രാഹുലും ടീമിലിടം പിടിച്ചു. അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്ന് വിജയം നേടാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here