സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കശ്മീരി പത്രങ്ങള്‍; ഒന്നാം പേജ് ഒഴിച്ചിട്ടു

സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് ഒഴിച്ചിട്ട് കശ്മീരിലെ പ്രമുഖ ദിനപത്രങ്ങള്‍. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നി ദിനപത്രങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ പിന്‍വലിച്ചെന്നാരോപിച്ചാണ് പത്രങ്ങള്‍ ഒന്നാം പേജ് ഒഴിച്ചിട്ട് ഇന്നത്തെ പത്രങ്ങള്‍ പുറത്തിറക്കിയത്.

സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെ ഇടപെടണമെന്ന് കശ്മീര്‍ എഡിറ്റേറ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി പത്രങ്ങള്‍ രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ രണ്ട് പ്രമുഖ ദിനപത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചിരുന്നു. പുല്‍വാമ സംഭവത്തില്‍ ഉള്‍പ്പെടെ കശ്മീരിലെ പത്രങ്ങള്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് പത്രധര്‍മാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

ലോകം അംഗീകരിച്ച പ്രൊഫഷണല്‍ ശേഷിയുള്ളവരാണ് കശ്മീരിലെ മാധ്യമങ്ങള്‍. സംസ്ഥാനത്തെ മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും വിശദമാക്കി 2018 ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഒരു വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി കശ്മീരില്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഗില്‍ഡ് ആരോപിച്ചിരുന്നു.

പത്രങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ഗവര്‍ണര്‍ ഭരണത്തിലുള്ള കശ്മീരില്‍ മാധ്യങ്ങളെ നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചു.
…………………..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top