ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സുതാര്യമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ ജനാധിപത്യ ഭരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉദ്ദരിച്ചാണ് സുനില്‍ അറോറ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടന്നത്. രാജ്യത്ത് 90 കോടി വോട്ടര്‍മാരുണ്ടെന്നും ഇതില്‍ എട്ട് കോടി 40 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 1950 ആണ് നമ്പര്‍. വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ ഒരുക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here