Advertisement

മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്

March 10, 2019
1 minute Read

കേരള കോണ്‍ഗ്രസിന് ലഭിച്ച ഏക ലോക്‌സഭാ സീറ്റായ കോട്ടയത്ത് പി.ജെ ജോസഫ് സ്ഥാനാര്‍ത്ഥിയായേക്കും. ഇന്നു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റീയറിംഗ് കമ്മറ്റിയിലും പി.ജെ ജോസഫ് മത്സരിക്കാന്‍ താല്‍പ്പര്യമറിയിച്ചു. സ്ഥാനാര്‍ത്ഥി മോഹം പരസ്യമായി പ്രകടിപ്പിച്ച ജോസഫിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് കെ.എം മാണിയെ ചുമതലപ്പെടുത്തിയാണ് സ്റ്റീയറിംഗ് കമ്മറ്റി യോഗം പിരിഞ്ഞത്.

രാവിലെ കെ.എം മാണിയുമായി ചര്‍ച്ച നടത്തിയ പിജെ ജോസഫ് മത്സരിക്കാന്‍ താല്‍പര്യമറിയിച്ചിരുന്നു. കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ കോട്ടയത്ത് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു കെ.എം മാണിയുടെ നിലപാട്.

Read More: പിജെ ജോസഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുമെന്ന് പി സി ജോര്‍ജ്

മത്സരിക്കാന്‍ ഉറച്ചുതന്നെയാണെന്ന് നിലപാടെടുത്തതോടെ തീരുമാനം സ്റ്റീയറിംഗ് കമ്മറ്റിക്ക് വിട്ടു. കോട്ടയത്ത് ചേര്‍ന്ന സീറ്റിയറിംഗ് കമ്മറ്റിയില്‍ ജോസഫിന്റെ പരസ്യ പ്രസ്താവനകളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എം.എല്‍എമാര്‍ മത്സരിക്കേണ്ടെന്ന വാദവും മാണി വിഭാഗത്തില്‍ നിന്നുണ്ടായി. ജോസഫിന്റെ ആവശ്യത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തീരുമാനമെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തി.

ആവശ്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും, തീരുമാനം ചെയര്‍മാന്‍ അറിയിക്കുമെന്നും പി.ജെ ജോസഫ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top