Advertisement

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രിഡി ചിത്രം ‘ലൗലി’ നാളെ മുതൽ തീയറ്ററുകളിൽ

10 hours ago
2 minutes Read

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.

Read Also: ‘ആന്ധ്ര കിംഗ് താലൂക്ക’ ; തെലുങ്കു താരം റാം പൊത്തിനേനി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നേനി എന്റര്‍ടൈന്‍മെന്റ്‌സ്ലി പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റന്‍ ഘട്‌സ് പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ലൗലി’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിർവ്വഹിക്കുന്നു.സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

Story Highlights : Malayalam’s first hybrid 3D film ‘Lovely’ to hit theatres from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top