Advertisement

മതസൗഹാര്‍ദം പ്രമേയമാക്കിയ പരസ്യം; ട്വിറ്ററില്‍ പ്രതിഷേധം, വാക്പോര്

March 10, 2019
15 minutes Read

ഹോളി ആഘോഷങ്ങള്‍ ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ് സമ്മാനിക്കുന്നത്. നിറങ്ങളുടെ ഉത്സവത്തിന് ശേഷം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ വാഷിങ്ങ് പൗഡറുകൾ  ആവശ്യമായതിനാല്‍ തന്നെ ആകര്‍ഷകമായ പരസ്യങ്ങളിലൂടെ വിപണി പിടിച്ചെടുക്കാന്‍ കമ്പനികള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇത്തരത്തില്‍ ഒരു പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഹിന്ദുസ്ഥാൻ യുണിലിവർ പുറത്തിറക്കുന്ന വാഷിങ്​ പൗഡർ സർഫ്​എക്​സലി​​​ന്‍റെ മനോഹരമായ പരസ്യം​ ഇപ്പോൾ ട്വിറ്ററിൽ ട്രെന്‍റിങ്ങ്​ ലിസ്റ്റിൽ ഒന്നാമതാണ്​​. ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം ചിലരെ ചൊടിപ്പിച്ചതാണ്​ ഇതിനു കാരണം.

Read More: വിനീതനായി നില്‍ക്കുമ്പോള്‍ അവര്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും’; ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം

ഹോളി ദിവസം ജുമുഅ നമസ്​കാരത്തിന്​ പോകാൻ കഴിയാതെ വീട്ടിനകത്തിരിക്കുകയായിരുന്ന കുട്ടിയെ​ ഒരു അമുസ്​ലിം പെൺകുട്ടി സഹായിക്കുകയും നമസ്​കാരത്തിന്​ ശേഷം ഹോളി ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നതാണ്​ പരസ്യം. സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമായിരുന്നു നേടിയത്​. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ വലിയ രീതിയിൽ വിവാദത്തിന്​ തിരികൊളുത്തിയിരിക്കുകയാണ്​ സർഫ്​ എക്​സലി​​ന്‍റെ പരസ്യം.

ട്വിറ്ററിൽ ബോയ്​കോട്ട്​ സർഫ്​ എക്​സൽ എന്ന ഹാഷ്​ടാഗ്​ പ്രചരിക്കാൻ തുടങ്ങി. പരസ്യം ലൗജിഹാദ്​ പ്രചരിപ്പിക്കുകയാണെന്നാണ്​ ആരോപണം. ആയിരക്കണക്കിന്​ വിദ്വേഷ ട്വീറ്റുകളാണ്​ ഇതുമായി ബന്ധ​പ്പെട്ട്​ പ്രചരിച്ചത്​. എന്നാൽ ഇതിനെ പ്രതിരോധിച്ച്​ നിരവിധി ട്വീറ്റുകൾ വരാൻ തുടങ്ങിയിട്ടുണ്ട്​. സർഫ്​ എക്​സൽ കൊണ്ട്​ കറകൾ പലതും വൃത്തിയാക്കാൻ കഴിയും എന്നാൽ ചിലരുടെ വികൃതമായ മനസ്സ്​ വൃത്തിയാക്കാൻ കഴിയില്ലെന്ന്​ ചിലർ ട്വീറ്റ്​ ചെയ്​തു. രണ്ട്​ കിലോ സർഫ്​ എക്​സൽ ഇന്ന്​ തന്നെ വാങ്ങിവെക്കുമെന്ന്​ മറ്റ്​ ചിലർ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top