മോദി ഭീകരവാദിയെ പോലെ; വിവാദ പരാമര്‍ശവുമായി വിജയശാന്തി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. മോദി ഭീകരവാദിയെപ്പോലെയാണെന്നായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം. മോദിയെ ജനങ്ങള്‍ ഭയപ്പെടുകയാണ്. മോദി എപ്പോഴാണ് ബോംബിടുകയെന്നോര്‍ത്ത് ജനങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണെന്നും വിജയശാന്തി പറഞ്ഞു.
Vijaya Shanti, Congress in Shamshabad, Telangana: Everyone is scared that at what moment Modi will shoot the bomb. He looks like a terrorist. Instead of loving people, he is scaring people. It’s not the way how a PM should be. pic.twitter.com/1pDEvYHXH8
— ANI (@ANI) 9 March 2019
With Congress President Rahul Gandhi present, his party’s star campaigner Vijaya Shanti on Saturday compared Prime Minister Narendra Modi to a “terrorist”.
Read @ANI story | https://t.co/Wtn9QW7OMB pic.twitter.com/MnVaL8nfkv
— ANI Digital (@ani_digital) 9 March 2019
തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തിലായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം.പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഒരു പ്രധാനമന്ത്രി ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും വിജയശാന്തി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here